വിപണി മൂല്യം ഏകദേശം 220,000 ദിനാറുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു

  • 20/02/2025



കുവൈത്ത് സിറ്റി: ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഡ്രഗ് കൺട്രോൾ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിരവധി തീവ്രമായ പരിശോധനകൾ നടത്തി. മയക്കുമരുന്ന് കൈവശം വെച്ചതായി കണ്ടെത്തിയ നാല് പൗരന്മാരും ഉൾപ്പെടെ എട്ട് പേര്‍ അറസ്റ്റിലായി. 50 കിലോ ഹാഷിഷ്, 25,000 ലിറിക്ക ക്യാപ്‌സ്യൂളുകൾ, 5 കിലോ മെതാംഫെറ്റാമൈൻ, ഒരു കിലോ രാസവസ്തുക്കൾ, 2,000 ക്യാപ്റ്റഗൺ ഗുളികകൾ, രണ്ട് ഇലക്ട്രോണിക് സ്കെയിലുകൾ തുടങ്ങിയവ പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ വിപണി മൂല്യം ഏകദേശം 220,000 കുവൈത്ത് ദിനാർ ആണ്. പ്രതികളെയും കണ്ടുകെട്ടിയ വസ്തുക്കളെയും നിയമനടപടികൾക്കായി ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Related News