ദേശീയ സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച്‌ 30ന് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കാൻ ശ്രമമെന്ന് എം ബി രാജേഷ്

  • 20/02/2025

മാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കുന്നതിന് സർക്കാർ വകുപ്പുകള്‍ വിവിധ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുമ്ബോള്‍ സമൂഹം ഉത്തരവാദിത്തം കാട്ടണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഉത്തരവാദിത്ത ബോധമില്ലാതെ മാലിന്യം വലിച്ചെറിയുന്ന സമീപനത്തിനും മനോഭാവത്തിനും മാറ്റം ഉണ്ടാകണം. ഇക്കാര്യത്തില്‍ അലംഭാവം കാട്ടിയാല്‍ പിഴയും ശിക്ഷയുമുള്‍പ്പെടെയുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യമുക്ത ഹരിത എക്സൈസ് ഓഫീസ് തീവ്രയത്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എക്സൈസ് ആസ്ഥാനത്ത് നിർവഹിച്ച്‌ സംസാരിക്കുകമായിരുന്നു അദ്ദേഹം. ദേശീയ സീറോ വേസ്റ്റ് ദിനമായ മാർച്ച്‌ 30 ന് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിലുള്ള പരിശ്രമങ്ങളാണ് നടന്നുവരുന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്ബയില്‍ ആരംഭിച്ചതിനുശേഷം കഴിഞ്ഞ ഒന്നര വർഷമായി ഒട്ടനവധി മാറ്റങ്ങളുണ്ടായി.

Related News