സത്യപ്രതിജ്ഞയ്ക്കു ശേഷം യമുനയുടെ തീരത്ത്; വസുദേവ് ഘട്ടിലെ ആരതിയില്‍ പങ്കെടുത്ത് ദില്ലി മുഖ്യമന്ത്രി

  • 20/02/2025

രാംലീല മൈതാനിയില്‍ നടന്ന സത്യപ്രതി‍ജ്ഞാ ചടങ്ങിനു ശേഷം യമുനയുടെ തീരത്ത് വൈകുന്നേരം നടന്ന ആരതിയില്‍ പങ്കെടുത്ത് ദില്ലി മുഖ്യമന്ത്രി രേഖാ ഗുപ്ത. പുതുതായി ചുമതലയേറ്റ കാബിനറ്റ് മന്ത്രിമാരും ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയും വസുദേവ് ഘട്ടില്‍ മന്ത്രിമാര്‍ക്കൊപ്പം ചേർന്നു. 

ഷാലിമാർ ബാഗ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി എംഎല്‍എയായ രേഖാ ഗുപ്ത ദില്ലിയുടെ ഒന്‍പതാമത് മുഖ്യമന്ത്രിയാണ്. പർവേഷ് വർമ, ആഷിഷ് സൂദ്, മഞ്ചീന്ദർ സിങ്, രവീന്ദ്ര ഇന്ദാർജ് സിങ്, കപില്‍ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാര്‍. 

Related News