കാക്കനാട്ടെ കൂട്ടആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് വിവരം

  • 20/02/2025

കാക്കനാട്ടെ കൂട്ടആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് വിവരം. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ സഹോദരി ശാലിനിക്കെതിരെ പരീക്ഷാ തട്ടിപ്പ് അഴിമതിയില്‍ സിബിഐ കേസെടുത്തിരുന്നു. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതിന് പിന്നാലെയായിരുന്നു നടപടി. 

കഴിഞ്ഞ 15-ാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ് നല്‍കിയിരുന്നു. അതേ ദിവസം കൂട്ട ആത്മഹത്യ നടന്നതെന്നാണ് സംശയം. ഇന്നലെയായിരുന്നു എറണാകുളം കാക്കനാട് സെൻട്രല്‍ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറെയും സഹോദരിയെയും അമ്മയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അസി.കമ്മിഷണർ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, മാതാവ് ശകുന്തള അഗർവാള്‍ എന്നിവരാണ് മരിച്ചത്. കാക്കനാട് വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

Related News