റമദാൻ മാസത്തിൽ ബാങ്കുകളുടെ സമയക്രമത്തിൽ മാറ്റം വന്നേക്കും

  • 21/02/2025



കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ പ്രാദേശിക ബാങ്കുകളിൽ ഉപഭോക്തൃ സേവന സമയം ക്രമീകരിക്കാനുള്ള നിർദ്ദേശം ബാങ്ക് ഉദ്യോഗസ്ഥർ പരിഗണിക്കുന്നു. ചിലർ സായാഹ്ന ഷിഫ്റ്റ് ഏർപ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ ബാങ്കിംഗ് സമയം ഒന്നിന് പകരം രണ്ട് ഷിഫ്റ്റുകളായി മാറും. റമദാനിലെ പ്രവർത്തന സമയം മാറ്റാൻ ഒന്നിലധികം ബാങ്കുകൾ നിർദ്ദേശിച്ചിട്ടുണ്ട്. നിർദ്ദേശം നടപ്പിലാക്കുകയാണെങ്കിൽ, കഴിഞ്ഞ റമദാനിലെ പോലെ പ്രഭാത സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1:30 വരെ തുടരും. വൈകുന്നേരം 7:30 മുതൽ അധിക സായാഹ്ന ഷിഫ്റ്റ് ഏര്‍പ്പെടുത്തും. അത് രാത്രി 9:30 വരെയാണ്. കഴിഞ്ഞ റമദാനിൽ ഷോപ്പിംഗ് മാളുകളിലെ ബാങ്ക് ശാഖകൾക്ക് രാവിലെ 11 മുതൽ വൈകിട്ട് 3.30 വരെ രണ്ട് പ്രവർത്തന സമയം ഉണ്ടായിരുന്നു. കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിലെ ശാഖകൾ 24 മണിക്കൂറും പ്രവർത്തിക്കുകയായിരുന്നു.

Related News