'എത്തിച്ചപ്പോള്‍ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു'; കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെട്ടെന്ന് ഡോക്ടര്‍

  • 21/02/2025

കൊച്ചിയില്‍ ജാർഖണ്ഡ് സ്വദേശികളായ രക്ഷിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ കു‍ഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിലെത്തിച്ചപ്പോള്‍ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. അന്ന് മുതല്‍ വെന്റിലേറ്ററിലായിരുന്നു. ഒരുമാസം കൂടി ചികിത്സ വേണ്ടിവരുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഇപ്പോള്‍ കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്.

കൊണ്ടുവന്നപ്പോള്‍ 960 ഗ്രാം ആയിരുന്നു കു‍ഞ്ഞിന്റെ തൂക്കം. ഇപ്പോഴത് 975 ഗ്രാം ആയി ഉയർന്നിട്ടുണ്ട്. കുഞ്ഞിന് ആവശ്യം വേണ്ട പോഷകങ്ങള്‍ നല്‍കുന്നുണ്ടെന്നും ശിശുരോഗവിദഗ്ധനായ ഡോക്ടർ റോജോ ജോയ് പറഞ്ഞു. സർക്കാർ നിർദേശ പ്രകാരം കുഞ്ഞിനെ ഉടൻ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം. രക്ഷിതാക്കള്‍ കു‍ഞ്ഞിനെ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടർ റോജോ പറഞ്ഞു. 

Related News