വാട്ടർ ബലൂണുകളും വാട്ടർ പിസ്റ്റളുകളും ഉപയോഗിക്കുന്നതിന് നിരോധനം

  • 22/02/2025


കുവൈറ്റ് സിറ്റി : ദേശീയ ആഘോഷങ്ങളിൽ വാട്ടർ ബലൂണുകളോ വാട്ടർ ഗണ്ണുകളോ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ “EMS” വഴി അറിയിച്ചു. ദേശിയ ദിനാഘോഷങ്ങളിൽ കുട്ടികളുടെ ഒരു പ്രദാന വിനോദമായിരുന്നു മറ്റുള്ളവരുടെ നേർക്ക് വാട്ടർ ഗണ്ണുപയോഗിചച്ച് സ്പ്രേ ചെയ്യുക എന്നതും , വാട്ടർ ബലൂണുകൾ എറിയുക എന്നതും. ശുദ്ധജലം പാഴാക്കുന്നത് ഒഴിവാക്കുന്നതോടൊപ്പം, വാട്ടർ ബലൂൺ എറിയുന്നതുവഴി നിരവധി പേരുടെ കണ്ണുകൾക്കാണ് കഴിഞ്ഞ വര്ഷം അപകടം ഉണ്ടായത്, ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

Related News