റെയില്‍ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്; പ്രതികള്‍ പിടിയില്‍

  • 22/02/2025

കുണ്ടറയില്‍ റെയില്‍ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്ബുഴ സ്വദേശി അരുണ്‍‌ എന്നിവരെയാണ് കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സിസി‍ടിവി ദൃശ്യങ്ങളില്‍ കണ്ടവർ തന്നെയാണ് പിടിയിലായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. 

പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവർ മുൻപും ചില കേസുകളില്‍ പ്രതികളായിരുന്നുവെന്ന് പൊലീസ് പറയുന്നു. റെയില്‍വേ പൊലീസ്, കുണ്ടറ പൊലീസ്, എഴുകോണ്‍ പൊലീസ്, മധുര റെയില്‍വേ ക്രൈം ബ്രാഞ്ചും ചേർന്നാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയത്.

Related News