നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം, ബില്യണ്‍ ബീസിനെതിരെ നിരവധി പരാതികള്‍

  • 22/02/2025

തൃശ്ശൂരില്‍ വീണ്ടും നിക്ഷേപ തട്ടിപ്പ്. ഇരിങ്ങാലക്കുടയിലെ ബില്യണ്‍ ബീസ് എന്ന സ്ഥാപനത്തിന്റെ ഉടമകള്‍ നിക്ഷേപകരെ കബളിപ്പിച്ച്‌ മുങ്ങിയെന്ന് പരാതി. വന്‍പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്നും 150 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപന ഉടമകള്‍ വിദേശത്തേക്ക് കടന്നതായും നിക്ഷേപകര്‍ പറയുന്നു.

ഒരുകോടി 95 ലക്ഷം രൂപ നിക്ഷേപിച്ച ആളുടെ പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് കോടികളുടെ തട്ടിപ്പ് വെളിപ്പെടാന്‍ വഴിയൊരുക്കിയത്. പരാതിയില്‍ സ്ഥാപന ഉടമകളായ നടവരമ്ബ് സ്വദേശി ബിബിന്‍, ഭാര്യ ജയ്ത, ബിബിന്റെ സഹോദരന്‍ സുബിന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ 32 പരാതികളാണ് സ്ഥാപനത്തിന് എതിരെ ലഭിച്ചിരിക്കുന്നത്. പരാതികള്‍ റൂറല്‍ എസ്പിക്ക് കൈമാറി.

Related News