തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; 8 തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി സംശയം

  • 22/02/2025

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലുള്ള ശ്രീശൈലം ഡാമിനു പിന്നിലെ തുരങ്കമാണ് തകര്‍ന്നത്. അപകടത്തില്‍ 8 ഓളം തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. 3 തൊഴിലാളികളെ രക്ഷപ്പെടുത്തി. 

തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച കണ്ടെത്തിയിരുന്നു. ഇതു പരിഹരിക്കാനായി തൊഴിലാളികള്‍ ഉള്ളില്‍ കയറിയതിനു പിന്നാലെയാണ് അപകടം. 14 കിലോമീറ്ററോളം ഉള്ളിലാണ് അപകടം നടന്നിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 

നീരൊഴുക്ക് അടയ്ക്കാന്‍ ഉപയോഗിച്ച കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു വീണതാണ് അപകട കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുരങ്കത്തിന്റെ 10 മീറ്ററോളം ഭാഗമാണ് തകര്‍ന്നിരിക്കുന്നത്.

Related News