വാഹനങ്ങളിലെ പുക, കനത്ത ശബ്‍ദം എന്നിവയ്ക്ക് കനത്ത പിഴ ഈടാക്കും

  • 23/02/2025

 


കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം റോഡ് സുരക്ഷയും പാരിസ്ഥിതിക മാനദണ്ഡങ്ങളും ലംഘിക്കുന്ന വാഹനങ്ങൾക്ക് 2025 ഏപ്രിൽ 22 മുതൽ പുതിയ പിഴകൾ പ്രഖ്യാപിച്ചു. പുതിയ ചട്ടങ്ങൾ പ്രകാരം അമിതമായ ശബ്‍ദം, കട്ടിയുള്ള പുക, അല്ലെങ്കിൽ ദുർഗന്ധം എന്നിവ പുറപ്പെടുവിക്കുന്ന വാഹനങ്ങൾ, അതുപോലെ തന്നെ അപകടകരമായതോ തീപിടിക്കുന്നതോ ആയ ചരക്ക് റോഡിലേക്ക് ചിതറുകയോ ചോർന്നൊലിക്കുകയോ ചെയ്യുന്ന വാഹനങ്ങൾ എന്നിവയ്ക്ക് കർശനമായ പിഴകൾ നേരിടേണ്ടിവരും. 

കൂടാതെ, അപകടങ്ങൾ കാരണം അവയുടെ ബാലൻസ്, ടയറുകൾ അല്ലെങ്കിൽ മൊത്തത്തിലുള്ള ഗതാഗതക്ഷമത എന്നിവയെ ബാധിക്കുന്നതിനാൽ സുരക്ഷിതമല്ലെന്ന് കരുതുന്ന വാഹനങ്ങളും പിഴയ്ക്ക് വിധേയമായിരിക്കും. നിയമലംഘനം നടത്തുന്നവർക്ക് 75 കുവൈറ്റ് ദിനാര്‍ വരെ പിഴ ഈടാക്കാമെന്ന് അധികൃതര്‍ അറിയിച്ചു. കോടതിയിലേക്ക് റഫർ ചെയ്യപ്പെടുന്ന കേസുകൾക്ക് മൂന്ന് മാസം വരെ തടവും 150നും 300 കുവൈത്തി ദിനാറിനും ഇടയിൽ പിഴയും അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾക്ക് കാരണമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News