കുവൈത്തിൽ താപനില കുത്തനെ കുറയാൻ സാധ്യതയെന്ന് മുന്നറിയിപ്പ്; താപനില 0° യിലേക്ക്

  • 23/02/2025


കുവൈത്ത് സിറ്റി: മേഖലയിലെ പല രാജ്യങ്ങളും അസ്ഥിരമായ കാലാവസ്ഥയും അതിശീതാവസ്ഥയെയും നേരിടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വടക്ക് ഇറാഖിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞ് വീഴാൻ തുടങ്ങിയിട്ടുണ്ടെന്നും കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു. ഇറാഖ്, ജോർദാൻ, സിറിയ, ലെബനൻ തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാം തണുപ്പ് അനുഭവപ്പെടും. ഈ രാജ്യങ്ങളിൽ പർവതങ്ങളിൽ മഞ്ഞ് വീഴാനും സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം (ഞായർ) രാജ്യത്ത് താപനില ഗണ്യമായി കുറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്ത് സിറ്റിയിലെ ഏറ്റവും കുറഞ്ഞ താപനില 4 മുതൽ 5 ഡിഗ്രി വരെ ആയിരിക്കും. മരുഭൂമിയിൽ താപനില പൂജ്യത്തിലേക്ക് അടുക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. ഈ ആഴ്ചയുടെ മധ്യത്തിൽ താപനിലയിൽ പ്രകടമായ കുറവുണ്ടായിട്ടുണ്ട്. രാജ്യത്ത് മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യത ദുർബലമാണെന്നും അദ്ദേഹം അറിയിച്ചു.

Related News