'ഞാനാണ് ഏറ്റവും കേമനെന്നു ഒരാള്‍ സ്വയം പറഞ്ഞാല്‍ അതില്‍ പരം അയോഗ്യത വേറെ ഉണ്ടോ?'

  • 23/02/2025

ശശി തരൂരിനെ വിമർശിച്ച്‌ യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. ഞാനാണ് ഏറ്റവും കേമനെന്നു ഒരാള്‍ സ്വയം പറഞ്ഞാല്‍ അതില്‍ പരം അയോഗ്യത വേറെ ഉണ്ടോ?. മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കില്‍ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു എന്നും ഗീവർഗീസ് മാർ കൂറിലോസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങള്‍ അനുഭവിച്ചിട്ട് അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും "കാല് " മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങള്‍ക്ക്‌ പുശ്ചമുണ്ടാകും! അത് ആരായാലും ഏതു പ്രസ്ഥാനം ആയാലും!. ഗീവർഗീസ് മാർ കൂറിലോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

Related News