അമേരിക്കയില്‍ നിന്നും പാനമയിലേക്ക് നാടുകടത്തിയ 12 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു

  • 23/02/2025

അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക പിടികൂടി പാനമയിലേക്ക് മാറ്റിയ ഇന്ത്യക്കാരില്‍ 12 പേരെ നാട്ടിലെത്തിച്ചു. പാനമയില്‍നിന്ന് ഇസ്താംബുള്‍-ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഞായറാഴ്ച വൈകീട്ടാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. 

ഇവരില്‍ നാല് പേര്‍ പഞ്ചാബില്‍ നിന്നും മൂന്നുപേര്‍ വീതം ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്. പഞ്ചാബ് സ്വദേശികളെ അമൃത്സറിലേക്ക് മറ്റൊരു വിമാനത്തില്‍ അയച്ചു. യുഎസില്‍ നിന്ന് പനാമയിലേക്ക് നാടുകടത്തപ്പെട്ട ശേഷം നാട്ടിലേക്ക് തിരിച്ചയയ്ക്കുന്ന ഇന്ത്യക്കാരുടെ ആദ്യ ബാച്ചാണിത്.

ഇതോടെ, യുഎസിലേക്ക് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് നാല് വിമാനങ്ങള്‍ രാജ്യത്ത് എത്തി. ട്രംപ് അധികാരത്തില്‍ വന്നശേഷം ഫെബ്രുവരി അഞ്ച് മുതല്‍ മൂന്നു തവണയായി നിരവധി ഇന്ത്യക്കാരെയാണ് കൈകാലുകള്‍ ബന്ധിച്ച്‌ സൈനിക വിമാനങ്ങളില്‍ അമൃത്സറില്‍ എത്തിച്ചത്.

Related News