'ക്ഷേത്രോത്സവ ക്ഷണക്കത്തില്‍ ജാതിപ്പേര് വേണ്ട'

  • 23/02/2025

ക്ഷേത്രോത്സവങ്ങളുടെ ഭാഗമായുള്ള ക്ഷണക്കത്തില്‍ ജാതി പേരുകള്‍ പരാമർശിക്കരുതെന്നു മദ്രാസ് ഹൈക്കോടതി. പ്രത്യേക ജാതികളുടെ പേരുകള്‍ പരാമർശിക്കുന്നതും ദളിത് വിഭാഗക്കാരെ പ്രദേശവാസികളെന്ന നിലയില്‍ ഊരുകാർ എന്നു മാറ്റി നിർത്തുന്നതും അംഗീകരിക്കാൻ ആകില്ലെന്നും ജസ്റ്റിസ് എംഎസ് രമേശ്, എഡി മരിയ ക്ലീറ്റ് എന്നിവരുടെ ബഞ്ച് വ്യക്തമാക്കി.

നാദിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ക്ഷണക്കത്തില്‍ ദളിത് വിഭാഗക്കാരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് പ്രദേശവാസിയായ സെല്‍വരാജ് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ദളിത് വിഭാഗക്കാർ ഉത്സവാഘോഷത്തിനു സംഭാവന നല്‍കുന്നില്ലെന്നു ആരോപിച്ചാണ് അവരുടെ പേരുകള്‍ ക്ഷണക്കത്തില്‍ നിന്നു ഒഴിവാക്കിയത്. ഇത് വിവേചനപരമായ നടപടിയാണ്.

ക്ഷേത്രോത്സവങ്ങള്‍ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ആഘോഷമാകണം. എല്ലാവരും എന്ന നിർവചനത്തില്‍ ദളിതരും ഉള്‍പ്പെടുമെന്നും അവരെ മാറ്റി നിർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Related News