ലോകത്തിലെതന്നെ അത്യാധുനിക വൈറസ് ലബോറട്ടറി തുറന്ന് കുവൈത്ത്

  • 24/02/2025



കുവൈത്ത് സിറ്റി: ലോകത്തിലെതന്നെ അത്യാധുനിക പബ്ലിക് ഹെൽത്ത് വൈറസ് ലബോറട്ടറി തുറന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. അത്യാധുനിക "എസ് അലിനിറ്റി" സംവിധാനങ്ങളോടെ ഇലക്ട്രോണിക് കണക്റ്റിവിറ്റിയും ഇൻഫർമേഷൻ സിസ്റ്റങ്ങളും ഉപയോഗിക്കുന്ന ആദ്യത്തെ രാജ്യമായാണ് കുവൈത്ത് മാറിയത്. ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിൽ നിന്നുള്ള എല്ലാ സാമ്പിളുകളും വിദേശ തൊഴിലാളികളുടെ പരിശോധന, ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടെ പരിശോധന, മെഡിക്കൽ കൗൺസിൽ, വിവാഹ പരിശോധനകൾ എന്നിവയിൽ നിന്നുള്ള എല്ലാ സാമ്പിളുകളും ലബോറട്ടറിക്ക് ലഭിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഇന്നലെ ഉദ്ഘാടന വേളയിൽ പറഞ്ഞു. 

വിവിധ സ്ഥാപനങ്ങളിൽ നിന്നും സ്വകാര്യ, പൊതു ആശുപത്രികളിൽ നിന്നും വൈറസുകൾ പരിശോധിക്കുന്നതിനായി പ്രതിദിനം പതിനായിരത്തോളം സാമ്പിളുകൾ ലഭിക്കുന്ന ലബോറട്ടറി സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള ഒരു റഫറൻസ് കൂടിയാണ്. മുൻകാലങ്ങളിൽ സാമ്പിളുകൾ സെമി-മാനുവലായി കൈകാര്യം ചെയ്തിരുന്നെങ്കിൽ ഇപ്പോൾ അവ കൈകാര്യം ചെയ്യുന്നത് മന്ത്രാലയം നൽകുന്ന ഉപകരണങ്ങളിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News