സ്മാർട്ട് വാണിജ്യ ലൈസൻസുമായി വാണിജ്യ മന്ത്രാലയം

  • 24/02/2025



കുവൈത്ത് സിറ്റി: വാണിജ്യ സ്ഥാപനങ്ങൾക്കുള്ള എല്ലാ സർക്കാർ ലൈസൻസുകളും രേഖകളും ഏകീകൃത ഡിജിറ്റൽ രേഖയാക്കി ഏകീകൃത സ്മാർട് ലൈസൻസിൻ്റെ ആദ്യഘട്ടം ഇന്ന് പുറത്തിറക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വ്യാപാര അന്തരീക്ഷത്തിൻ്റെ വഴക്കം വർധിപ്പിക്കുക, സർക്കാർ നടപടിക്രമങ്ങൾ ലളിതമാക്കുക, റെഗുലേറ്ററി ബോഡികൾക്കിടയിൽ ഡിജിറ്റൽ സംയോജനം കൈവരിക്കുക, ഉപഭോക്താക്കളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ഈ നടപടി. 

കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പിന്തുണയോടെ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ സബാഹ്, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് എന്നിവരുടെ നേരിട്ടുള്ള ശ്രദ്ധ ഈ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. പദ്ധതിയുടെ വിശദാംശങ്ങളും ബിസിനസ് മേഖലയ്ക്ക് ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിലും സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഉള്ള പ്രാധാന്യവും വ്യക്തമാക്കുന്നതാണ് ഏകീകൃത സ്മാർട് ലൈസൻസ് എന്നും വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Related News