5 വയസുകാരൻ കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണു; 12 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; ഒടുവില്‍ രക്ഷപ്പെടുത്തി

  • 24/02/2025

രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ രക്ഷപ്പെടുത്തി. ഝലാവറിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് കുഴല്‍ കിണറില്‍ വീണ കുട്ടിയെ എൻഡിആർഎഫ് എസ് ഡി ആർ എഫ് സംഘങ്ങള്‍ ചേർന്നാണ് രക്ഷപ്പെടുത്തിയത്.

കളിക്കുന്നതിനിടെയാണ് കുട്ടി കൃഷി സ്ഥലത്തെ കുഴല്‍ കിണറില്‍ വീണത്. രണ്ടുദിവസം മുൻപ് കുഴിച്ച കുഴല്‍ക്കിണർ വെള്ളം കാണാത്തതിനെ തുടർന്ന് മൂടാൻ തുടങ്ങിയിരുന്നു. കുഴല്‍ കിണറിന്റെ പകുതിയോളം ഭാഗം മൂടിയത് കുട്ടി കൂടുതല്‍ ആഴത്തിലേക്ക് താഴ്ന്നു പോകാതെ രക്ഷിച്ചു. 12 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

Related News