ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം: 5.1 തീവ്രത

  • 24/02/2025

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

രാവിലെ 6.10ന് ആണ് സംഭവം. കടലില്‍ 91 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഒഡിഷയിലെ പുരിയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്.

Related News