ദേശീയദിനാഘോഷം ; വെള്ളം പാഴാക്കരുതെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം

  • 25/02/2025


കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ ദേശീയദിനാഘോഷങ്ങൾക്ക് വെള്ളം ദുരുപയോഗം ചെയ്യരുതെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. ജലസ്രോതസ്സുകൾ പാഴാക്കാതെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയം ഓർമ്മിപ്പിച്ചു. രാജ്യത്തെ ജലം നമ്മുടെ നിധിയാണ്... അത് സംരക്ഷിക്കുക. അതേ സമയം ഉപഭോഗം യുക്തിസഹമാക്കുക എന്നത് ഒരു ദേശീയ ഉത്തരവാദിത്തമാണെന്ന ചിന്തയോടെ "ഉത്തരവാദിത്തത്തോടെ ആഘോഷിക്കൂ" എന്ന ബോധവത്കരണ സന്ദേശം ഉൾക്കൊള്ളണമെന്നും അധികൃതർ പറഞ്ഞു. ഈ സുപ്രധാന വിഭവത്തിൻ്റെ സുസ്ഥിരതയ്ക്ക് സംഭാവന നൽകുന്ന പുരോഗമനമായ പെരുമാറ്റങ്ങൾ എല്ലാവരും ഉറപ്പാക്കണമെന്നും അതോറിറ്റി ആഹ്വാനം ചെയ്തു.

Related News