ബ്രൂവറി വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനു പകരം പുതിയ മദ്യനിർമ്മാണശാലകള്‍ക്ക് അനുമതി നല്‍കുന്നത് ലഹരി മാഫിയയെ പാലൂട്ടുന്നതിന് തുല്യമാണെന്ന് ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടി.
ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ കേവലം പ്രതിജ്ഞയെടുപ്പ് മാത്രമാകരുത്. ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്ന ചലച്ചിത്രങ്ങള്‍ കുട്ടികളെ സ്വാധീനിക്കുന്നുവെന്നും സഭ പറഞ്ഞു. സഭയുടെ എപ്പിസ്കോപ്പല്‍ സൂനഹദോസിലാണ് വിമർശനം. മദ്യ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് പുതിയ തലമുറയെ അകറ്റി നിർത്താൻ ഉള്ള കർമ്മപരിപാടികള്‍ സർക്കാർ തുടങ്ങണമെന്നും ഓർത്തഡോക്സ് സഭ കൂട്ടിച്ചേർത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?