ആകാശ വിസ്മയമായി ഹലാ ഷോപ്പിംഗ് ഫെസ്റ്റിവലിലെ ഡ്രോൺ ഷോ

  • 25/02/2025



കുവൈത്ത് സിറ്റി: കുവൈത്തിന്റെ ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാ​ഗമായി യ ഹലാ ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരുക്കിയത് വമ്പൻ ആകാശ വിസ്മം. പടക്കങ്ങളുടെയും ഡ്രോണുകളുടെയും മിന്നുന്ന പ്രദർശനങ്ങൾ ആകാശത്തെ ത്രസിപ്പിച്ചു. അൽ ഷഹീദ് പാർക്ക് ആതിഥേയത്വം വഹിച്ച പ്രത്യേക പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചു. കുവൈത്തിന്റെ ചിഹ്നങ്ങളും കലാപരമായ ചിത്രങ്ങളും ഡ്രോണുകൾ ആകാശത്ത് വരച്ച വിപുലമായ ലൈറ്റ് ഷോ പ്രത്യേകതയായി മാറി. ദേശീയ പതാകയുടെ നിറങ്ങളാൽ ആകാശത്തെ അലങ്കരിച്ച കരിമരുന്ന് പ്രകടനങ്ങളും ചടങ്ങിൽ ഉൾപ്പെടുത്തിയിയിരുന്നു.

Related News