'സുധാകരന്‍ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ, പാര്‍ട്ടിയില്‍ ഐക്യം വേണം'

  • 26/02/2025

കോണ്‍ഗ്രസ് നേതൃമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍ എംപി. കെ. സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ എന്ന് തരൂര്‍ പറഞ്ഞു. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ വ്യക്തമാക്കി. 

'പാര്‍ട്ടിയില്‍ ഐക്യം വേണം. അതിനു കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ല. അദ്ദേഹത്തിന്റെ കീഴില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വിജയം നേടി. ഇക്കാര്യങ്ങള്‍ സംബന്ധിച്ച്‌ വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ചയുണ്ട്'' ശശി തരൂര്‍ പറഞ്ഞു.

15 ദിവസങ്ങള്‍ക്കുള്ളില്‍ നിലപാട് മാറില്ല. ഒരിക്കല്‍ പറഞ്ഞ കാര്യം ആവർത്തിക്കുന്നില്ലെന്നും താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെയാണ് പലരും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും തരൂർ പറഞ്ഞു.

Related News