വടക്കാഞ്ചേരി കൊലപാതകം; പ്രതി വിഷ്ണു പിടിയില്‍

  • 26/02/2025

വടക്കാഞ്ചേരിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപം മുളംകുന്നത്തുകാവിലെ ലോഡ്ജില്‍ നിന്നാണ് പ്രതിയായ വിഷ്ണുവിനെ പിടികൂടിയത്. കാവിലുണ്ടായ വഴക്കിന്റെ തുടര്‍ച്ചയായിരുന്നു അരിമ്ബൂര്‍ വീട്ടില്‍ സേവ്യറുടെ (42) കൊപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന് പിന്നാലെ പ്രതി വിഷ്ണു ഒളിവില്‍ പോയിരുന്നു.

കൊല്ലപ്പട്ട സേവ്യറും, അനീഷും വിഷ്ണുവും സുഹൃത്തുക്കളായിരുന്നു. സേവ്യറും, അനീഷും വടക്കാഞ്ചേരി പഴയ ഗെയ്റ്റിന് സമീപത്തുള്ള വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തിയതിന് പിന്നാലെയാണ് കൊലപാതകം അരങ്ങേറിയത്. വീട്ടിലേക്ക് എത്തിയ സേവ്യറും അനീഷും ചേര്‍ന്ന് വിഷ്ണുവിനെ വീടിനു പുറത്തേക്ക് വിളിച്ചിറക്കി. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്ക് തര്‍ക്കമായി. ഇതിനിടെ വിഷ്ണു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ സേവ്യറിനെയും അനീഷിനെയും വെട്ടുകയായിരുന്നു.

ആക്രമണത്തില്‍ സേവ്യറിന്റെ നെഞ്ചിലും വയറിലും ഗുരുതര പരിക്കേറ്റു. രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രി എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടയില്‍ ബുധനാഴ്ച രാവിലെ സേവ്യര്‍ മരിച്ചു. അനീഷിന് കഴുത്തിലും തലയിലും, കയ്യിലും മുറിവ് ഉണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ അനീഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വിഷ്ണു ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് വിവരം.

Related News