സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ് തീരുമാനം. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്കും ലഹരി വ്യാപനത്തിനുമെതിരെ മാർച്ച് അഞ്ചിന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നോ ക്രൈം നോ ഡ്രഗ്സ് എന്ന മുദ്രാവാക്യം ഉയർത്തിയായിരിക്കും ഉപവാസ സമരം.
മാര്‍ച്ച് 13ന് എസ് സി, എസ് ടി ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനും ന്യൂനപക്ഷ ഫണ്ട് കുറച്ചതിനുമെതിരെ കൊച്ചിയില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രില്‍ നാലിന് കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നിലും രാപ്പകല്‍ സമരം നടത്തും. ഏപ്രില്‍ 10 ന് മലയോര കർഷകരെ അണിനിരത്തി മലയോര ജില്ലകളില്‍ ഫോറസ്റ്റ് ഓഫീസ് മാർച്ച് നടത്തും. പ്രതിപക്ഷ നേതാവ് നയിക്കുന്ന തീരദേശ യാത്ര ഏപ്രില്‍ 21 മുതല്‍ 30 വരെ നടക്കും. കാസർകോട് നെല്ലിക്കുന്ന് മുതല്‍ തിരുവനന്തപുരം വിഴിഞ്ഞം വരെയായിരിക്കും തീരദേശ യാത്ര. വനം നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാനും യുഡിഎഫ് തീരുമാനിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?