കേരളത്തില്‍ അഭയം തേടിയ ജാർഖണ്ഡ് സ്വദേശികളായ ദമ്ബതികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് സിംഗിള്‍ ബെഞ്ചിന്റെ നിർദേശം. സംരക്ഷണ കാലയളവില്‍ നവദമ്ബതികളെ സ്വദേശത്തേക്ക് മടക്കി അയയ്ക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
ജാര്‍ഖണ്ഡ് സ്വദേശികളായ ആശ വർമയും ഗാലിബും നല്‍കിയ ഹരജിയിലാണ് നടപടി. സംരക്ഷണം തേടിയുള്ള ഹരജിയില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. ലൗ ജിഹാദ് ആരോപണത്തില്‍ ഭീഷണി ഭയന്നാണ് ഇരുവരും കേരളത്തില്‍ അഭയം തേടിയത്.
ചിത്തപ്പൂർ സ്വദേശികളാണ് മുഹമ്മദ് ഗാലിബും ആശ വർമയും. ഭീഷണി ഭയന്ന് ഇരുവരും കായംകുളത്ത് എത്തിയാണ് വിവാഹിതരായത് .ഇവർക്ക് സംരക്ഷണം നല്‍കുമെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചിരുന്നു. ഇരുവരുടെയും സംരക്ഷണത്തിനായി അഭിഭാഷക മുഖേനയാണ് ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?