അൽ ഗഫ്ർ സീസണ് ഇന്ന് തുടക്കം; താപനില കുറയും, രാത്രികൾ നീളും

  • 10/11/2025



കുവൈത്ത് സിറ്റി: വാസിം സീസണിലെ മൂന്നാം ഘട്ടമായ അൽ ഗഫ്ർ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് അൽ-ഉജൈരി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. ഇത് 13 ദിവസം നീണ്ടുനിൽക്കും. വാസിം സീസണിൻ്റെ രണ്ടാം പകുതിയുടെ തുടക്കം കുറിക്കുന്ന ഈ ഘട്ടത്തിൽ, താപനില സാധാരണയായി കുറയാൻ തുടങ്ങും. അൽ-ഗഫ്ർ ശരത്കാലത്തിൻ്റെ ഏഴാമത്തെ ഘട്ടമാണ്. ഈ കാലം ശ്രദ്ധേയമായ തണുത്ത കാലാവസ്ഥയും പകൽ സമയത്തെ മിതമായ താപനിലയും കൊണ്ട് വേർതിരിച്ചറിയപ്പെടുന്നു.

ഈ സമയത്ത് രാത്രികളുടെ ദൈർഘ്യം വർദ്ധിക്കുകയും പകലിൻ്റെ ദൈർഘ്യം കുറയുകയും ചെയ്യുന്നു. വർഷത്തിലെ ഏറ്റവും നേരത്തെയുള്ള സമയത്ത്, അതായത് ഉച്ചയ്ക്ക് 2:34ന് അസർ നമസ്‌കാരം ആരംഭിക്കുകയും ക്രമേണ അത് ഉച്ചയ്ക്ക് 2:31ലേക്ക് മാറുകയും ചെയ്യും. അൽ ഗഫ്ർ സമയത്ത് രാത്രികൾക്ക് ഏകദേശം 13 മണിക്കൂറും 12 മിനിറ്റും ദൈർഘ്യമുണ്ടാകും. സൂര്യോദയം ഈ ഘട്ടത്തിൻ്റെ തുടക്കത്തിൽ 6:08 അവസാനത്തോട് അടുത്ത് 6:19നും ആയിരിക്കും. കാർഷിക കലണ്ടർ അനുസരിച്ച്, ഈ കാലയളവ് എല്ലാതരം ശീതകാല ധാന്യങ്ങളും നടാൻ അനുയോജ്യമാണ്. ഈന്തപ്പനകൾക്ക് വളമിടുകയും മണ്ണ് ഉഴുകയും ചെയ്യുന്ന സമയവുമാണ് ഇത്.

Related News