റമദാൻ മുന്നോടിയായി മുട്ടയുടെ ലഭ്യതയും വിലസ്ഥിരതയും നിരീക്ഷിച്ച് ഉപഭോക്തൃ സഹകരണ യൂണിയൻ

  • 10/11/2025



കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസം അടുക്കുന്ന സാഹചര്യത്തിൽ, ന്യായീകരിക്കാനാവാത്ത വിലവർദ്ധനവിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വിലസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രാദേശിക വിപണികളിൽ മുട്ടയുടെ ലഭ്യത യൂണിയൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉപഭോക്തൃ സഹകരണ യൂണിയൻ തലവൻ മറിയം അൽ-അവാദ് സ്ഥിരീകരിച്ചു. പ്രശ്നം പരിഹരിക്കുന്നതിനും അടിയന്തിര പരിഹാരങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി ആക്ടിംഗ് ഡയറക്ടർ ജനറൽ ഫൈസൽ അൽ മുതൈരിയുടെ അഭ്യർത്ഥന പ്രകാരം, മുട്ടയുടെ ലഭ്യതയെയും വിതരണത്തെയും കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് യൂണിയൻ 2025 സെപ്റ്റംബർ 25-ന് എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും ഒരു ഔദ്യോഗിക കത്ത് അയച്ചിരുന്നതായി അൽ-അവാദ് വിശദീകരിച്ചു.

കൃത്യമായ കണക്കെടുപ്പ് തയ്യാറാക്കുന്നതിനും വിപണിയിലെ യഥാർത്ഥ സാഹചര്യം വിലയിരുത്തുന്നതിനും വേണ്ടി പ്രതികരണം നൽകുന്നതിന് യൂണിയൻ സൊസൈറ്റികൾക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനുശേഷം ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് യൂണിയൻ. പ്രാദേശിക വിപണിയിലേക്ക് മുട്ടയുടെ തുടർച്ചയായ വിതരണം ഉറപ്പാക്കുന്നതിനും വരും കാലയളവിൽ വില സ്ഥിരപ്പെടുത്തുന്നതിന് വിതരണ കമ്പനികളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തെ അറിയിച്ചിരുന്നതായി അൽ അവാദ് ചൂണ്ടിക്കാട്ടി.

Related News