അറ്റകുറ്റപ്പണികൾക്കായി ഫഹാഹീൽ എക്‌സ്‌പ്രസ് വേ ലൈൻ ഫെബ്രുവരി 26 മുതൽ അടയ്ക്കും

  • 27/02/2025


കുവൈത്ത് സിറ്റി: കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ റോഡിൽ (ഫഹാഹീൽ എക്‌സ്‌പ്രസ് വേ) ഫഹാഹീലിലേക്കുള്ള മൂന്ന് പാതകൾ അടച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. അഞ്ചാമത്തെ റിംഗ് റോഡിൻ്റെ മുകളിൽ നിന്ന് ആരംഭിച്ച് ബയാൻ, റുമൈത്തിയ പ്രദേശങ്ങളുടെ ജംഗ്ഷൻ വരെയാണ് നിയന്ത്രണം. 2025 ഫെബ്രുവരി 26 ബുധനാഴ്ച ആരംഭിച്ച് 2025 മാർച്ച് 2 ഞായറാഴ്‌ച വരെയാണ് നിയന്ത്രണം. റോഡിൻ്റെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അറ്റകുറ്റപ്പണികളും വികസന പ്രവർത്തനങ്ങളും നടത്തുന്നത്. അടച്ചിടുന്ന സമയത്തെ തിരക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാനും ബദൽ റൂട്ടുകൾ ഉപയോഗിക്കാനും അധികൃതർ നിർദ്ദേശിച്ചു.

Related News