അബ്ദുല്ല തുറമുഖത്ത്‌ അപകടത്തിൽപ്പെട്ട ബോട്ട് യാത്രക്കാരെ രക്ഷിച്ച് മാരിടൈം റെസ്ക്യൂ ടീം

  • 27/02/2025


കുവൈത്ത് സിറ്റി: മാരിടൈം റെസ്ക്യൂ ടീം ഒറ്റപ്പെട്ട യാത്രക്കാരെയും ബോട്ടിനെയും രക്ഷിച്ചു. അബ്ദുല്ല തുറമുഖത്തിന് സമീപമുള്ള തീരത്ത് വച്ച് ബോട്ടിൽ കടൽ വെള്ളം കയറാൻ തുടങ്ങിയപ്പോൾ അധികൃതരെ അറിയിച്ചതിനെത്തുടർന്ന് ഷുഐബ പോർട്ട് ഫയർ സെൻ്ററിൽ നിന്നുള്ള മാരിടൈം റെസ്ക്യൂ ടീം എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സംഘം ബോട്ട് സുരക്ഷിത സ്ഥാനത്തേക്ക് വലിക്കുകയും ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തുകയും ചെയ്തു. തുടർ സഹായത്തിനായി ആളുകളെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Related News