വയനാട് പുനരധിവാസം: ഏറ്റെടുക്കുക എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രം, വീടിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക 20 ലക്ഷം

  • 27/02/2025

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച്‌ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന നോ-ഗോ സോണിന് പുറത്തെ വീടുകളെ ഉള്‍പ്പെടുത്തി കരട് ഫേസ് 2 ബി ലിസ്റ്റ് തയ്യാറാക്കും. നോ-ഗോ സോണിന്റെ പരിധിയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകള്‍ മാത്രം പരിഗണിച്ചുകൊണ്ടായിരിക്കും 2 ബി ലിസ്റ്റ് തയ്യാറാക്കുക. 

20 ലക്ഷം രൂപയാണ് പുനരധിവാസ പദ്ധതിയുടെ നിര്‍ദ്ദിഷ്ട ടൗണ്‍ഷിപ്പില്‍ ഒരു വീട് നിര്‍മ്മിക്കാനുള്ള സ്‌പോണ്‍സര്‍ഷിപ്പ് തുകയായി നിശ്ചയിച്ചിരിക്കുന്നത്. ടൗണ്‍ഷിപ്പിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനും ഒരു കുടുംബത്തിന് ഏഴ് സെന്റ് ഭൂമിയില്‍ വീട് നിര്‍മ്മിക്കും. റസിഡന്‍ഷ്യല്‍ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും 12 വര്‍ഷത്തേയ്ക്ക് അന്യാധീനപ്പെടുത്താന്‍ പാടില്ലെന്നും നിബന്ധനയും മന്ത്രിസഭായോഗം അംഗീകരിച്ചു.

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച്‌ മന്ത്രിസഭായോഗം തീരുമാനമെടുത്തു. നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉള്‍പ്പെടുത്തിയിട്ടുളള കരട് ഫേസ് 2 ആ ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകള്‍ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താന്‍ വയനാട് ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കും.

Related News