റോഡ് മറികടക്കവെ പുലിയെ ബൈക്കിടിച്ചു; യാത്രക്കാരന് പരിക്ക്

  • 27/02/2025

കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ മരപ്പാലത്തിനടുത്ത് പുലിയെ ബൈക്കിടിച്ചു.രണ്ടു പുലികള്‍ റോഡ് മറികടക്കുമ്ബോഴാണ് ഒരെണ്ണം ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പുലിയും യാത്രക്കാരനും റോഡില്‍ വീണു.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം ബൈക്ക് യാത്രികനായ ഗൂഡല്ലൂര്‍ സ്വദേശി രാജേഷ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട പുലി അല്‍പസമയം റോഡില്‍ കിടന്ന ശേഷം സമീപത്തെ കാട്ടിലേക്ക് ഓടി മറഞ്ഞു

Related News