ദേശീയദിനാഘോഷ വേളയിൽ പൗരന്മാർക്കും പ്രവാസികൾക്കും ആശംസകൾ നേർന്ന് കുവൈത്ത് അമീര്‍

  • 27/02/2025



കുവൈത്ത് സിറ്റി : രാജ്യത്തിന്റെ ദേശീയ ദിനത്തിന്റെ 64-ം വാർഷികവും വിമോചന ദിനത്തിന്റെ 34-ം വാർഷികവും ആഘോഷിക്കുന്ന സന്ദർഭത്തിൽ, പൗരന്മാർക്കും കുവൈത്തിലെ പ്രവാസികൾക്കും ആശംസകൾ അറിയിച്ച് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ്. ദൈവം എല്ലാവരെയും സംരക്ഷിക്കട്ടെ, ഈ രണ്ട് പ്രിയപ്പെട്ട സന്ദർഭങ്ങളിൽ പൗരന്മാർ കാണിച്ച സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും പ്രകടനങ്ങൾ ശ്രദ്ധേയമാണ്. മാതൃഭൂമിയോടുള്ള അവരുടെ വിശ്വസ്തതയും ആദരവും പ്രകടിപ്പിക്കുന്ന ഉയർന്ന ദേശീയ ചിന്തയും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
 
ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവയുൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ നടത്തിയ എല്ലാ മഹത്തായ പ്രയത്നങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. ദേശീയ ആഘോഷങ്ങൾക്കായി മറ്റ് ഔദ്യോഗിക ഏജൻസികൾ നടത്തിയ ഒരുക്കങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ദേശീയ ദിനാഘോഷണ കമ്മിറ്റി, വിവര-സാംസ്കാരിക മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ജനറൽ ഫയർ ഫോഴ്സ്, കുവൈറ്റ് മുനിസിപ്പാലിറ്റി, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവയും, ഔദ്യോഗിക, സ്വകാര്യ ദൃശ്യ, ശ്രവ്യ, മാധ്യമങ്ങൾ എന്നിവ നൽകിയ വിപുലമായ കവറേജും അദ്ദേഹം എടുത്തുപറഞ്ഞു.  

പ്രിയപ്പെട്ട മാതൃഭൂമിയെ സുരക്ഷിതവും സമാധാനപൂർണ്ണവുമായ ഒരു രാജ്യമായി മടക്കിനൽകിയ വിമോചന നേട്ടം, തന്റെ സഹോദരന്മാരും പുത്രന്മാരുമായ പൗരന്മാർ അനുഭവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രിയപ്പെട്ട മാതൃഭൂമിയെ മുന്നോട്ട് കൊണ്ടുപോകാനും ഉയർത്താനും എല്ലാ കഴിവുകളും പ്രയത്നങ്ങളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പൗരന്മാരോടായി ആഹ്വാനം ചെയ്തു. മാതൃഭൂമിയെ സംരക്ഷിക്കാനായി ത്യാഗം ചെയ്ത രാജ്യത്തിന്റെ നീതിമാന്മാരായ രക്തസാക്ഷികളെ അദ്ദേഹം ഓർക്കുന്നു. സർവ്വശക്തനായ ദൈവം അവർക്ക് തന്റെ വിശാലമായ കരുണയും ആദരവും നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Related News