ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

  • 27/02/2025

ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കോട്ടയം നിലമ്ബൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. പുലർച്ചെ 5.20 നാണ് ട്രെയിൻ അപകട സ്ഥലത്ത് എത്തിയത്. ഈ സമയത്ത് ട്രെയിന് മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നു.

ഇക്കാര്യം ലോക്കോ പൈലറ്റ് തന്നെയാണ് റെയില്‍വേയില്‍ അറിയിച്ചത്. ശരീര ഭാഗങ്ങള്‍ ചിന്നിത്തെറിച്ച നിലയിലായിരുന്നു. ആരാണ് മരിച്ചതെന്ന് വ്യക്തമല്ല. സ്ത്രീയുടേയും ഒരു കുട്ടിയുടേയും ചെരുപ്പുകള്‍ ട്രാക്കില്‍ കിടക്കുന്നുണ്ട്. 10 വയസും 15 വയസും പ്രായം തോന്നിക്കുന്ന കുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പം ഉണ്ടായിരുന്ന സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലാണ്. അമ്മയും മക്കളും ആകാമെന്നാണ് ഉയരുന്ന സംശയം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. 

Related News