ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന വാർത്തകള്‍ വ്യാജമാണെന്ന് നടി തമന്ന. തനിക്കെതിരെ വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തമന്ന പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ക്രിപ്റ്റോ കറൻസി തട്ടിപ്പില്‍ തമന്നയെയും കാജല്‍ അഗർവാളിനെയും പുതുച്ചേരി പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നത്.
"ക്രിപ്‌റ്റോ കറൻസി ഇടപാടുകളില്‍ എനിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കിംവദന്തികള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളിലെ എന്റെ സുഹൃത്തുക്കളോട് ഇത്തരം തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോർട്ടുകള്‍ പ്രചരിപ്പിക്കരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഇത് സംബന്ധിച്ച് നിയമനടപടി അടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കണോ എന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണെന്നും" തമന്ന പ്രസ്താവനയിലൂടെ അറിയിച്ചു.
2022 ല്‍ കോയമ്ബത്തൂര്‍ ആസ്ഥാനമായി ആരംഭിച്ച കമ്ബനിക്കെതിരേയാണ് അശോകൻ എന്നയാള്‍ പരാതിയുമായെത്തിയത്. കമ്ബനിയുടെ ഉദ്ഘാടനത്തില്‍ തമന്നയടക്കം നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. മഹാബലിപുരത്തെ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കാജല്‍ അഗര്‍വാളും പങ്കെടുത്തു. മുംബൈയില്‍ പാര്‍ട്ടി നടത്തി ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്ന് കമ്ബനി പണം സ്വരൂപിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?