വിശുദ്ധ റമദാൻ മാസത്തിന്റെ ആശംസകൾ നേർന്ന് ആഭ്യന്തര മന്ത്രി

  • 01/03/2025



കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹംദ് അൽ സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് എന്നിവർക്കും കുവൈത്തിലെ ജനങ്ങൾക്കും താമസക്കാർക്കും ആശംസകൾ നേർന്ന് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ്. റമദാൻ എല്ലാവർക്കും നന്മയും അനുഗ്രഹവും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാവർക്കും നല്ല ആരോഗ്യവും ക്ഷേമവും ഉണ്ടാകട്ടെയെന്നും കുവൈത്തിന് തുടർച്ചയായ പുരോഗതിയും സമൃദ്ധിയും അറബ്, ഇസ്ലാമിക രാജ്യങ്ങൾക്ക് കൂടുതൽ ഐക്യവും പുരോഗതിയും ഉണ്ടാകട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു. സഹിഷ്ണുതയുടെയും ഐക്യദാർഢ്യത്തിന്റെയും മൂല്യങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരമാണ് വിശുദ്ധ റമദാൻ മാസമെന്ന് ശൈഖ് അൽ യൂസഫ് പറഞ്ഞു. കുവൈത്ത് സമൂഹത്തെ നിർവചിക്കുന്ന ദയയുടെയും ഔദാര്യത്തിന്റെയും തത്വങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഇതിന്റെ ആഴത്തിലുള്ള പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

Related News