വിശുദ്ധ റമദാൻ മാസത്തിന്റെ ആശംസകൾ നേർന്ന് ആരോ​ഗ്യ മന്ത്രി

  • 01/03/2025



കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹംദ് അൽ സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് എന്നിവർക്കും കുവൈത്തിലെ ജനങ്ങൾക്കും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾ എന്നിവർക്ക് ഊഷ്മളമായ ആശംസകൾ നേർന്ന് ആരോ​ഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി. വിശ്വാസം, സഹിഷ്ണുത, അനുകമ്പ എന്നിവയുടെ മൂല്യങ്ങൾ വർദ്ധിപ്പിക്കാനുള്ള അവസരമായി ഈ വിശുദ്ധ മാസം മാറട്ടെയെന്നും എല്ലാവർക്കും നന്മയും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നും ആരോഗ്യമന്ത്രി ആത്മാർത്ഥമായി ആശംസിച്ചു. 

കുവൈത്തിനും അതിന്റെ നേതൃത്വത്തിനും ജനങ്ങൾക്കും കൂടുതൽ സുരക്ഷയും സ്ഥിരതയും സമൃദ്ധിയും നൽകി ഈ മാസം എല്ലാവരെയും നല്ലതിലേക്കും ശരിയിലേക്കും നയിക്കട്ടെ എന്നും അദ്ദേഹം സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിച്ചു. സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഐക്യദാർഢ്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിലും സ്നേഹത്തിന്റെയും ദാനത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലും വിശുദ്ധ മാസത്തിന്റെ അർത്ഥങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളേണ്ടതിന്റെ പ്രാധാന്യം അൽ അവാദി ചൂണ്ടിക്കാട്ടി. ഈ വർഷത്തെ റമദാൻ ലോകമെമ്പാടും നന്മയും സമാധാനവും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു.

Related News