അഹ്‌മദി യിൽ പോലീസ് വാഹനത്തിന് തീപിടിച്ചു

  • 02/03/2025


കുവൈത്ത് സിറ്റി: അബു ഹലീഫ പ്രദേശത്ത് സഞ്ചരിക്കുകയായിരുന്ന അഹ്‌മദി ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റിൻ്റെ സുരക്ഷാ പട്രോളിം​ഗ് വാഹനത്തിന് തീപിടിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഒരു സുരക്ഷാ പട്രോളിം​ഗ് വാഹനത്തിന് പെട്ടെന്ന് തീപിടിച്ചതായി ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് നൽകുകയായിരുന്നു. റിപ്പോർട്ട് ലഭിച്ചയുടൻ മംഗഫ് ഫയർ സ്റ്റേഷനെ സ്ഥലത്തേക്ക് അയച്ചെന്നും തീ അണച്ചെന്നും അധികൃതർ അറിയിച്ചു. വാഹനത്തിന്റെ കത്തിനശിച്ച അവസ്ഥയിലാണ്. തീപിടിത്തത്തിൻ്റെ കാരണങ്ങളെക്കുറിച്ച് സുരക്ഷാ അതോറിറ്റികൾ അന്വേഷണം ആരംഭിച്ചതായും വൃത്തങ്ങൾ വിശദീകരിച്ചു.

Related News