ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നോമ്പനുഷ്ഠാന സമയമുള്ളത് കുവൈത്തിൽ

  • 03/03/2025



കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നോമ്പനുഷ്ഠാന സമയമുള്ളത് കുവൈത്തിൽ. 12 മണിക്കൂറും 53 മിനിറ്റുമാണ് കുവൈത്തിലെ നോമ്പ് സമയം. തുടർന്ന് ഒമാൻ സുൽത്താനേറ്റ് 12 മണിക്കൂറും 56 മിനിറ്റും, സൗദി അറേബ്യ 12 മണിക്കൂറും 58 മിനിറ്റുമായി പിന്നാലെ എത്തി. യു.എ.ഇ 12 മണിക്കൂറും 59 മിനിറ്റുമായി ഗൾഫിൽ നാലാം സ്ഥാനത്തും, ബഹ്‌റൈനും ഖത്തറും 13 മണിക്കൂറുമായി അഞ്ചും ആറും സ്ഥാനങ്ങളിലുമെത്തി. അറബ് ലോകത്ത്, നോമ്പനുഷ്ഠിക്കുന്ന സമയത്തിൽ കോമോറോസ് ഒന്നാമതെത്തി. അവിടെ നോമ്പനുഷ്ഠിക്കുന്ന സമയം 13 മണിക്കൂറും 28 മിനിറ്റുമാണ്. തുടർന്ന് ജിബൂട്ടി 13 മണിക്കൂറും 14 മിനിറ്റും, സുഡാൻ 13 മണിക്കൂറും 6 മിനിറ്റും, മൗറിറ്റാനിയ 13 മണിക്കൂർ എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

Related News