ഇനി കടം എടുത്ത് മുങ്ങാനാവില്ല; കുവൈത്ത് ഏർപ്പെടുത്തിയത് 43,290 യാത്രാ നിരോധനങ്ങൾ

  • 03/03/2025


കുവൈത്ത് സിറ്റി: 2024ന്റെ ആദ്യ പകുതിയിൽ പണം കടം കൊടുത്ത 2,140,417 പേർ കടം വാങ്ങിയവരുടെ കൈവശമുള്ള സ്വത്തുക്കൾക്ക് മേൽ എക്സിക്യൂട്ടീവ് ജപ്തി ചുമത്താൻ അപേക്ഷകൾ സമർപ്പിച്ചതായി നീതിന്യായ മന്ത്രാലയത്തിലെ ശിക്ഷാ നിർവ്വഹണത്തിനായുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ വെളിപ്പെടുത്തി. തങ്ങൾക്ക് ലഭിക്കേണ്ട പണം തിരികെ ലഭിക്കുന്നതിനായി കടം കൊടുത്തവർക്ക് അനുകൂലമായി പുറപ്പെടുവിച്ച അന്തിമ കോടതി വിധികൾക്ക് ശേഷമാണ് ഈ അപേക്ഷകൾ നൽകിയത്. 

ശിക്ഷാ നിർവ്വഹണത്തിനായുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇതേ കാരണത്താൽ ജപ്തി ചെയ്ത കാറുകളുടെ എണ്ണം ഇതേ കാലയളവിൽ 42,885 ആണ്. മൊത്തം 43,290 യാത്രാ നിരോധന കേസുകൾ ഉണ്ടായിരുന്നു, ഇതിൽ 25,149 കേസുകളിൽ മൊത്തം 6,183,290 കുവൈത്ത് ദിനാർ ഈടാക്കിയതിന് ശേഷം യാത്രാ നിരോധനം നീക്കി. 2024-ന്റെ ആദ്യ പകുതിയിൽ ഭരണകൂടത്തിന്റെ വിവിധ നടപടികളുടെ മൊത്തം എണ്ണം 4,460,069 എത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു..

Related News