പ്രവാസികളുടെ പണം കൈമാറ്റ പ്രവർത്തനങ്ങളിൽ കാലതാമസം

  • 03/03/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ എക്സ്ചേഞ്ച് മേഖലയിലുണ്ടായ പ്രശ്നങ്ങൾ മൂലം പ്രവാസികളുടെ പണം കൈമാറ്റ പ്രവർത്തനങ്ങളിൽ കാലതാമസം നേരിടുന്നു. പണം കൈമാറ്റം തിങ്കളാഴ്ചയോടെ പൂർത്തിയാക്കുമെന്ന് നിരവധി എക്സ്ചേഞ്ച് കമ്പനികൾ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. എന്നാൽ, മുമ്പത്തെ തൽക്ഷണ നിക്ഷേപ അറിയിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഗണ്യമായ കാലതാമസമാണ്. ഫെബ്രുവരി 25 ചൊവ്വാഴ്ച മുതൽ ഞായറാഴ്ച രാവിലെ വരെ നീണ്ടുനിന്ന സമീപകാല ദേശീയ അവധി ഉൾപ്പെടെ നിരവധി ഘടകങ്ങളാണ് കാലതാമസത്തിന് കാരണം. 

ഈ സമയത്ത്, എക്സ്ചേഞ്ച് കമ്പനികളെ പിന്തുണയ്ക്കാൻ ആവശ്യമായ പണലഭ്യത നൽകുന്ന പ്രാദേശിക ബാങ്കുകളുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. ഈ സാഹചര്യം വിപണിയിലെ ഒരു അപൂർവ സംഭവമാണെന്ന് വൃത്തങ്ങൾ പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾക്കെതിരെ എക്സ്ചേഞ്ച് കമ്പനികൾ സാധാരണയായി മുൻകരുതലുകൾ എടുക്കാറുണ്ടെങ്കിലും, ഉപഭോക്താക്കളുടെ ആവശ്യകതയിലുണ്ടായ വർദ്ധനവ് കാരണം എല്ലാം താളം തെറ്റുകയായിരുന്നു.

Related News