കുവൈത്തിൽ വൻ മയക്കുമരുന്നുവേട്ട , 75,000 കാപ്റ്റാഗൺ ​ഗുളികകളുടെ വമ്പൻ ശേഖരം പിടികൂടി

  • 03/03/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളും ഖത്തറിലെ സമാന വിഭാ​ഗവും സഹകരിച്ച് വമ്പൻ ഓപ്പറേഷൻ പൂർത്തീകരിച്ചു. ഏകദേശം 75,000 കാപ്റ്റാഗൺ ​ഗുളികകളുടെ വലിയൊരു ശേഖരം കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയത്. സൂക്ഷ്മമായ നിരീക്ഷണത്തിന് ശേഷം "ഡൈനാമോ" സ്പെയർ പാർട്സുകൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് ഗൾഫ് മേഖലയിലേക്ക് വലിയ അളവിൽ കാപ്റ്റാഗൺ കടത്തുന്നതിൽ സജീവമായ ഒരു ക്രിമിനൽ ശൃംഖലയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന രഹസ്യ വിവരങ്ങൾ ലഭിക്കുകയായിരുന്നു. കുവൈത്താണ് സംഘത്തിന്റെ ലക്ഷ്യമെന്ന കാര്യവും വ്യക്തമായി. എയർ കാർഗോ വഴിയാണ് ചരക്ക് കടത്തുന്നതെന്നുള്ള വിവരവും ലഭിച്ചു. ഉടൻ തന്നെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് - സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റുമായി ഏകോപനം നടത്തി. തുടർ നടപടികളിലൂടെ ഗുളികകൾ കടത്താനുള്ള ശ്രമം അധികൃതർ പരാജയപ്പെടുത്തുകയായിരുന്നു.

Related News