കഞ്ചാവ് കൈവശം വെച്ചു; ഐഐടി ബാബ പൊലീസ് പിടിയില്‍; പ്രസാദമാണെന്ന് അവകാശം

  • 04/03/2025

കഞ്ചാവ് കൈവശം വച്ചതിന് ഐഐടി ബാബയ്‌ക്കെതിരെ കേസ്. മഹാകുംഭമേളയിലൂടെ ശ്രദ്ധേയനായ ഐഐടി ബാബ എന്ന അഭയ് സിങ് കഞ്ചാവുമായി പിടിയില്‍. രാജസ്ഥാനിലെ ജയ്പുരിലുള്ള ഹോട്ടലില്‍ നിന്നാണ് പോലീസ് ഐഐടി ബാബയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. 

ഹോട്ടല്‍ മുറിയില്‍ സംഘർഷമുണ്ടാക്കുന്നു എന്ന പരാതിയിന്മേലാണ് പൊലീസ് എത്തിയത്. ചെറിയ അളവില്‍ കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എന്‍ഡിപിഎസ്) പ്രകാരം കേസെടുത്തു. ചെറിയ അളവായതിനാല്‍ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍, പിടികൂടിയത് കഞ്ചാവല്ലെന്നും പ്രസാദമാണെന്നും ജാമ്യത്തിലിറങ്ങിയ ബാബ മാധ്യമങ്ങളോട് പറഞ്ഞു.

Related News