ട്രാഫിക് പരിശോധന; 227 വാഹനങ്ങൾ പിടിച്ചെടുത്തു, ഒരാഴ്ചയിൽ 1,169 ട്രാഫിക് അപകടങ്ങൾ

  • 04/03/2025



കുവൈത്ത് സിറ്റി: എല്ലാ ഗവർണറേറ്റുകളിലും ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റ് ക്യാമ്പയിനുകൾ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്. കഴിഞ്ഞ ആഴ്ചയിൽ വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് 40,000-ത്തോളം നോട്ടീസുകൾ നൽകുകയും 227 വാഹനങ്ങൾ പിടിച്ചെടുക്കുകയും 36 പേരെ ട്രാഫിക് പോലീസിന് കൈമാറുകയും ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 44 പ്രായപൂർത്തിയാകാത്തവരെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പ്രതിവാര റിപ്പോർട്ടിൽ പറയുന്നു. ജുഡീഷ്യറി ആവശ്യപ്പെട്ട 44 വാഹനങ്ങൾ ഡിപ്പാർട്ട്‌മെൻ്റ് പിടിച്ചെടുത്തു. സാധുവായ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ കഴിയാത്ത മൂന്ന് പേരെ തടയുകയും മൂന്ന് പേരിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. അബോധാവസ്ഥയിൽ കണ്ടെത്തിയ എട്ട് പേരെയും കസ്റ്റഡിയിലെടുത്തു. കൂടാതെ, 216 പേർക്ക് പരിക്കേറ്റ 1,169 ട്രാഫിക് അപകടങ്ങൾ ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തുവെന്നും ട്രാഫിക് വിഭാ​ഗം അറിയിച്ചു.

Related News