മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവായി ഭാസ്‌കര്‍ ജാദവിനെ നിര്‍ദേശിച്ച്‌ ഉദ്ധവ് താക്കറെ; പ്രതിപക്ഷ ഐക്യത്തിനും ആഹ്വാനം

  • 05/03/2025

നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഭാസ്കർ ജാദവിനെ നാമനിർദ്ദേശം ചെയ്ത് ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെ. ഇതു സംബന്ധിച്ച കത്ത് സ്പീക്കർ രാഹുല്‍ നർവേക്കറിന് ഉദ്ധവ് താക്കറെ നല്‍കി. 

സംസ്ഥാന നിയമസഭയിലെത്തിയാണ് ഉദ്ധവ് താക്കറെ കത്ത് നല്‍കിയത്. അവിടെവെച്ച്‌ എൻസിപി (എസ്പി) നേതാക്കളായ ജിതേന്ദ്ര അവാദ്, ജയന്ത് പാട്ടീല്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ എംഎല്‍എമാരുമായി സംവദിക്കുകയും മഹാ വികാസ് അഘാഡിയുടെ ഐക്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

ജനാധിപത്യ മൂല്യങ്ങള്‍ക്ക് അനുസൃതമായി, ഈ ബജറ്റ് സമ്മേളനത്തില്‍ സംസ്ഥാനത്തിന് ഒരു പ്രതിപക്ഷ നേതാവ് ഉണ്ടെന്ന് ഉറപ്പാക്കുന്ന ഒരു തീരുമാനം ഉടൻ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്ധവ് താക്കറെ, സ്പീക്കറ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

മാര്‍ച്ച്‌ പത്തിനാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. അതേസമയം പ്രതിപക്ഷ നേതാവ് സ്ഥാനം പങ്കുവെക്കില്ലെന്നും 2.5 വർഷത്തേക്ക് എന്നെരു ഫോർമുല ഇല്ലെന്നും താക്കറെ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് സ്ഥാനം 'റൊട്ടേഷൻ' അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടിരുന്നു. 

Related News