ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് വകുപ്പിൽ ലഭിച്ചത് 418 പരാതികൾ; 14 ലൈസൻസുകൾ സസ്പെൻഡ് ചെയ്തു

  • 05/03/2025


കുവൈത്ത് സിറ്റി: മാൻപവർ അതോറിറ്റിക്ക് കീഴിലുള്ള ഗാർഹിക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള വകുപ്പിൽ ഈ വർഷം ആരംഭിച്ചത് മുതൽ 418 പരാതികൾ രജിസ്റ്റർ ചെയ്തതായി കണക്കുകൾ. കൂടാതെ, വകുപ്പ് 14 ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും ഉൾപ്പെട്ട കക്ഷികൾ പ്രശ്നങ്ങൾ പരിഹരിച്ച് നിയന്ത്രണങ്ങൾ പാലിച്ചതിന് ശേഷം 31 ലൈസൻസുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു. അതോറിറ്റിക്ക് മൂന്ന് ലൈസൻസ് റദ്ദാക്കാനുള്ള അഭ്യർത്ഥനകളും ഏഴ് ലൈസൻസുകൾ പുതുക്കാനുള്ള അപേക്ഷകളും ലഭിച്ചു. അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ എണ്ണം 475 ആയി ഉയർന്നതായും അതോറിറ്റി അറിയിച്ചു. അതേസമയം, മാൻപവർ അതോറിറ്റിയിൽ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ എല്ലാ സേവനങ്ങളും ലഭിക്കുമെന്നും 103 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ചും അന്വേഷണങ്ങൾ നടത്താവുന്നതാണെന്നും അധികൃതര്‍ വിശദീകരിച്ചു.

Related News