ബാങ്ക് ജീവനക്കാരനെന്ന് പറഞ്ഞ് വിളിച്ചു; വമ്പൻ തട്ടിപ്പിൽ കുടുങ്ങി മുഴുവൻ പണവും നഷ്ടമായെന്ന് പരാതി

  • 05/03/2025


കുവൈത്ത് സിറ്റി: ഫോൺ തട്ടിപ്പിന് ഇരയായി തൻ്റെ മുഴുവൻ ബാങ്ക് ബാലൻസും നഷ്ടമായെന്ന് പരാതി നൽകി കുവൈത്തി പൗര. ബാങ്ക് ബാലൻസായ 1,710 ദിനാറും 835 ഫിൽസും നഷ്ടപ്പെട്ടതായി അൽ ഷാമിയ പോലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകുകയായിരുന്നു. ഒരു ദേശീയ ബാങ്കിലെ ജീവനക്കാരനാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് തനിക്ക് ഒരു കോൾ ലഭിച്ചെന്നും, തൻ്റെ ബാങ്ക് കാർഡ് ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്ന് അറിയിച്ചതായി കുവൈത്തി പൗര പറഞ്ഞു. 

ബ്ലോക്ക് നീക്കം ചെയ്യാനുള്ള നടപടിക്രമത്തെക്കുറിച്ചും നേരിട്ട് ബാങ്ക് സന്ദർശിക്കേണ്ടതുണ്ടോയെന്നും ചോദിച്ചപ്പോൾ, അയാൾക്ക് അല്ലാതെ തന്നെ സഹായിക്കാൻ കഴിയുമെന്ന് ഉറപ്പ് നൽകി. തുടർന്ന് അയാൾ അവരുടെ ബാങ്ക് കാർഡ് നമ്പർ, രഹസ്യ പിൻ, ഫോണിലേക്ക് അയച്ച ഒറ്റത്തവണ പാസ്‌വേഡ് (OTP) എന്നിവ ചോദിച്ചു. ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയതോടെ മുഴുവൻ ബാങ്ക് ബാലൻസും ഒരൊറ്റ ഇടപാടിൽ തീർന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. അന്വേഷണ ഫയൽ കൂടുതൽ നടപടികൾക്കായി കൊമേഴ്‌സ്യൽ അഫയേഴ്‌സ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Related News