പുതുക്കിപ്പണിത ഷുവൈഖ് ബീച്ച് ഏപ്രിൽ ആദ്യവാരം തുറക്കും

  • 05/03/2025



കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പൂർണ്ണമായും പുതുക്കിപ്പണിത ഷുവൈഖ് ബീച്ച്, ഈദ് അൽ ഫിത്തർ ആഘോഷങ്ങളോടനുബന്ധിച്ച് ഏപ്രിൽ ആദ്യവാരത്തിൽ തുറക്കും. 1.7 കിലോമീറ്റർ നീളമുള്ള ബീച്ചിന്‍റെ വികസനവും മനോഹരമാക്കൽ പദ്ധതിയും നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ 3 മില്യൺ കുവൈത്തി ദിനാർ സംഭാവനയിലൂടെയാണ് നടപ്പിലാക്കിയത്. 2024 മെയ് മാസം മുതൽ 11 മാസത്തിനുള്ളിൽ നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനായി. അൽ വാതിയ ബീച്ച് മുതൽ കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ വരെയുള്ള പ്രദേശമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. നടക്കാനും വ്യായാമം ചെയ്യാനും നീന്താനും വിനോദത്തിനുമായി ബീച്ചിലെത്തുന്നവർക്ക് വേണ്ടതെല്ലാം നൽകുന്ന നാല് പ്രധാന സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

Related News