കുവൈറ്റ് റെയിൽവേ യാഥാർഥ്യത്തിലേക്ക; ടെൻഡർ ഒന്നാം ഘട്ടത്തിന് അം​ഗീകാരം

  • 05/03/2025



കുവൈത്ത് സിറ്റി: റോഡുകൾക്കും ഗതാഗതത്തിനുമായുള്ള പബ്ലിക് അതോറിറ്റിയുടെ (PART) റെയിൽവേ ടെൻഡർ രേഖകളുടെ വിശദമായ രൂപകൽപ്പന പഠനത്തിനും തയ്യാറാക്കലിനുമുള്ള കരാർ (ഒന്നാം ഘട്ടം) അം​ഗീകരിച്ച് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ. 2.426 ദശലക്ഷം കുവൈത്തി ദിനാർ ചെലവിൽ 365 ദിവസത്തേക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. പ്രോജക്റ്റ് നടപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് അംഗീകാര കത്തിൽ വ്യക്തമാക്കിയിട്ടുള്ളതായി വൃത്തങ്ങൾ അറിയിച്ചു. അംഗീകാര കാലയളവ് പരമാവധി 90 ദിവസമാണ്.  

ഈ പദ്ധതിയുടെ ഒന്നാം ഘട്ടം ഗൾഫുമായുള്ള ബന്ധമാണ്. സൗദി അറേബ്യയുമായുള്ള തെക്കൻ അതിർത്തിയിൽ നിന്ന് (നുവൈസീബ്) കുവൈത്ത് സിറ്റിയിലെ പാസഞ്ചർ സ്റ്റേഷനിലേക്കും, ഏഴാം റിംഗ് റോഡിലെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പിന്നിലൂടെയും സിൽക്ക് സിറ്റിയിലൂടെ മുബാറക് അൽ കബീർ തുറമുഖത്തേക്കും വടക്കോട്ട് നീളുന്ന പാതയാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ ഘട്ടത്തിൽ കുവൈത്തിലെ ഗൾഫ് സഹകരണ കൗൺസിൽ റൂട്ടിലെ 111 കിലോമീറ്ററും മുബാറക് അൽ കബീർ തുറമുഖത്ത് എത്താൻ 154 കിലോമീറ്ററും ഉൾപ്പെടുന്നു.

Related News