പാർക്കിംഗ് സ്ഥലങ്ങളിലും വാണിജ്യ മാർക്കറ്റുകളിലും മോഷണ പരമ്പര; കുവൈത്തി പൗരൻ അറസ്റ്റിൽ

  • 06/03/2025



കുവൈത്ത് സിറ്റി: ഒന്നിലധികം മോഷണ, മയക്കുമരുന്ന് കേസുകളുമായി ബന്ധമുള്ള കുവൈത്തി പൗരനെ അന്വേഷണ വിഭാഗം പിടികൂടി. തലസ്ഥാന ഗവർണറേറ്റിലാണ് സംഭവം. പാർക്കിംഗ് സ്ഥലങ്ങളിലും വാണിജ്യ മാർക്കറ്റുകളിലും പൗരന്മാരുടെ വാഹനങ്ങൾ ലക്ഷ്യമിട്ടുള്ള മോഷണ സംഭവങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് കേസുകൾ അന്വേഷിക്കാൻ ഒരു പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിച്ചിരുന്നതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. കുറ്റകൃത്യങ്ങളെല്ലാം ഒരേ രീതിയിലാണ് നടത്തിയതെന്നായിരുന്നു കണ്ടെത്തൽ. 

നിരവധി ദിവസത്തെ അന്വേഷണത്തിന് ശേഷം മോഷണ, മയക്കുമരുന്ന് കുറ്റകൃത്യങ്ങളുടെ ചരിത്രമുള്ള മുപ്പതുകളിൽ പ്രായമുള്ള ഒരാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. അധികൃതർ അയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും തലസ്ഥാന ഗവർണറേറ്റിനുള്ളിലെ ഒരു പ്രദേശത്ത് അയാളെ കണ്ടെത്തുകയും ചെയ്തു. അറസ്റ്റ് ചെയ്യുമ്പോൾ മോഷണം പോയ സാധനങ്ങൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി. തുടർന്ന്, പ്രതിയെയും കണ്ടെത്തിയ മോഷണ വസ്തുക്കളും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്തു.

Related News